ധനകാര്യം

മെസേജുകള്‍ എപ്പോള്‍ അപ്രത്യക്ഷമാകണമെന്ന് ഇനി ഉപയോക്താവിന് തീരുമാനിക്കാം, ഡിഫോള്‍ട്ട് സംവിധാനം; പുതിയ ഫീച്ചര്‍ 

സമകാലിക മലയാളം ഡെസ്ക്

വാട്‌സ്ആപ്പ് മെസേജുകള്‍ അപ്രത്യക്ഷമാകുന്നതിന് സമയപരിധി നിശ്ചയിക്കാന്‍ ഉപയോക്താവിന് അനുമതി നല്‍കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. നിലവില്‍ ഏഴു ദിവസം കഴിഞ്ഞാണ് മെസേജുകള്‍ അപ്രത്യക്ഷമാകുന്നത്. പകരം മെസേജുകള്‍ അപ്രത്യക്ഷമാകുന്നതിന് ഉപയോക്താവിന് തന്നെ സമയപരിധി നിശ്ചയിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചറെന്ന് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് അറിയിച്ചു.

ഇതിനായി വാട്‌സ്ആപ്പില്‍ പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. സമയപരിധി നിശ്ചയിച്ച് നല്‍കിയാല്‍ എല്ലാ മെസേജുകളും നിര്‍ദിഷ്ട സമയത്ത് സ്വമേധയാ അപ്രത്യക്ഷമാകുന്ന വിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. നിലവില്‍ മെസേജുകള്‍ ഏഴുദിവസം കഴിഞ്ഞാണ് അപ്രത്യക്ഷമാകുക. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.

പുതിയ ഫീച്ചര്‍ അനുസരിച്ച് മെസേജുകള്‍ 24 മണിക്കൂര്‍ കഴിയുമ്പോള്‍ തന്നെ അപ്രത്യക്ഷമാകാന്‍ ഓപ്ഷന്‍ നല്‍കാവുന്നതാണ്. പരമാവധി 90 ദിവസം വരെ സമയപരിധി നിശ്ചയിച്ച് നല്‍കാനുള്ള സംവിധാനമാണ് ഒരുക്കിയത്. 

ഡിഫോള്‍ട്ട് സംവിധാനം പ്രവര്‍ത്തനക്ഷമമാക്കുന്നത് കൊണ്ട് നിലവിലുള്ള മെസേജുകളെ ബാധിക്കില്ലെന്നും കമ്പനി അറിയിച്ചു. പുതിയ മെസേജ് വരുമ്പോള്‍, മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് സന്ദേശം അപ്രത്യക്ഷമാകുമെന്ന അറിയിപ്പ് നല്‍കിയ ശേഷമാണ് നടപടി പൂര്‍ത്തിയാകുക. ഓരോ ഉപയോക്താവിനും മെസേജുകള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ ഓഫ് ചെയ്ത് വെയ്ക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. പുതിയ ഡിഫോള്‍ഡ് സെറ്റിംഗ്‌സ് ഗ്രൂപ്പ് ചാറ്റുകളെ ബാധിക്കില്ലെന്നും വാട്‌സ്ആപ്പ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു