ധനകാര്യം

സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 680 രൂപ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബജറ്റിന്റെ ചുവടുപിടിച്ച് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്നലെ രാവിലെ 160 രൂപ വര്‍ധിച്ച സ്വര്‍ണവില ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ 400 രൂപ താഴ്ന്നിരുന്നു. ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ടു ദിവസം കൊണ്ട് സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായ കുറവ് 680 രൂപയായി. നിലവില്‍ 36,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതാണ് സ്വര്‍ണവില കുറയാന്‍ കാരണം. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായാണ് കുറച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്നലെ ഉച്ചയ്ക്ക് സ്വര്‍ണവില 400 രൂപ കുറഞ്ഞത്. ഇന്ന് വില കുറയുന്നത് ആവര്‍ത്തിക്കുകയായിരുന്നു.

തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്നലെ രാവിലെ ഉയര്‍ന്നത്. ബജറ്റില്‍ സ്വര്‍ണാഭരണ മേഖലയ്ക്ക് പ്രയോജനം ചെയ്യുന്ന പ്രഖ്യാപനം ഉണ്ടായതോടെയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്. 35  രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4515 രൂപയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ