ധനകാര്യം

സെന്‍സെക്‌സ് വീണ്ടും 50,000ലേക്ക്, ഓഹരിവിപണിയില്‍ രണ്ടാംദിവസവും കുതിപ്പ്; ആയിരത്തിലധികം പോയന്റ് ഉയര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരിവിപണിയില്‍ മുന്നേറ്റം.ബജറ്റിന്റെ ചുവടുപിടിച്ചാണ് ഓഹരിവിപണിയില്‍ വിവിധ കമ്പനികള്‍ നേട്ടം ഉണ്ടാക്കുന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബോംബെ ഓഹരിസൂചികയായ സെന്‍സെക്‌സ് ആയിരത്തിലധികം പോയന്റ് ഉയര്‍ന്നു. നിലവില്‍ വീണ്ടും 50,000 എന്ന നിലവാരത്തിന്റെ തൊട്ടടുത്താണ് സെന്‍സെക്‌സ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും മുന്നേറ്റമുണ്ട്. 350 പോയന്റിലധികം നേട്ടമാണ് നിഫ്റ്റിയില്‍ ദൃശ്യമാകുന്നത്.

അടിസ്ഥാന സൗകര്യവികസനം ഉള്‍പ്പെടെ സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ഓഹരിവിപണിയില്‍ മുന്നേറ്റം. ഇന്നലെ സെന്‍സെക്‌സ് ഒരുഘട്ടത്തില്‍ രണ്ടായിരം പോയന്റിലധികം ഉയര്‍ന്നിരുന്നു. ബാങ്ക്, വാഹന, അടിസ്ഥാന സൗകര്യവികസന മേഖല ഓഹരികളാണ് മുഖ്യമായി നേട്ടം ഉണ്ടാക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ലാര്‍സന്‍, ടാറ്റ മോട്ടേഴ്‌സ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് മുന്നേറുന്നത്. ഹീറോ മോട്ടോകോര്‍പ്പ്, എച്ച് യുഎല്‍ തുടങ്ങി ചുരുക്കം ഓഹരികള്‍ മാത്രമാണ് നഷ്ടം നേരിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍