ധനകാര്യം

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; പവന് 80 രൂപ കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ വര്‍ധിച്ചിരുന്നു. ഇന്ന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35000 രൂപയായി. ഇന്നലെ ഒറ്റയടിക്ക് 480 രൂപയാണ് വര്‍ധിച്ചത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്. 10 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4375 രൂപയായി. വെള്ളിയാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പവന് 34,400 രൂപയായിരുന്നു വില. തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് സ്വര്‍ണവില ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയത്.

തൊട്ടടുത്ത ദിവസം വില വര്‍ധിച്ച സ്വര്‍ണവില പിന്നീടുള്ള മൂന്ന് ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതിന് ശേഷമാണ് ഇന്നലെ വില ഉയര്‍ന്നത്. ആഗോള സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിച്ചതാണ് അടുത്തിടെ സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?