ധനകാര്യം

ഇന്ധന വില ഇന്നും കൂട്ടി; 93 കടന്ന് പെട്രോൾ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 93 കടന്നു. 93 രൂപ ഏഴ് പൈസയാണ് തിരുവനന്തപുരത്തെ ഇന്നത്തെ പെട്രോൾ വില.

കൊച്ചിയിലെ പെട്രോൾ വില 91 രൂപ 48 പൈസയാണ്. കോഴിക്കോട് 91 രൂപ 67 പൈസയാണ് ഇന്നത്തെ പെട്രോൾ വില. ഡീസലിന് തിരുവനന്തപുരത്ത് 87 രൂപ 6 പൈസയും കൊച്ചിയിൽ 91 രൂപ 48 പൈസയുമാണ് വില. കോഴിക്കോട് 86 രൂപ 32 പൈസയാണ് ഡീസൽ വില. 

തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരുന്ന ഇന്ധനവില രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇത് തുടർച്ചയായി രണ്ടാം ദിവസമാണ് വില വർദ്ധന രേഖപ്പെടുത്തുന്നത്. ഇന്നലെ  പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ഉയർന്നിരുന്നു.  ഫെബ്രുവരി ഒൻപതു മുതലുള്ള പന്ത്രണ്ടു ദിവസത്തിനിടെ 3.63 രൂപയാണ് പെട്രോളിന് കൂടിയത്. ഡീസലിന് 3.84 രൂപയും ഈ കാലയളവിനിടെ വർധിച്ചു. രാജ്യത്ത് ചിലയിടങ്ങളിൽ ഇതിനോടകം ഇന്ധനവില നൂറ് കടന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി