ധനകാര്യം

രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കു നിയന്ത്രണം തുടരും 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി. ഇതു സംബന്ധിച്ച് നേരത്തെ ഇറക്കിയ വിജ്ഞാപനത്തിന്റെ കാലാവധി നീട്ടുന്നതായി സിവില്‍ ഏവിയേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

പ്രത്യേക അനുമതിയോടെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്കും ചരക്കു വിമാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല. എന്നാല്‍ രാജ്യാന്തര പാസഞ്ചര്‍ വിമാനങ്ങള്‍ ഓരോന്നും അനുമതിയോടെ മാത്രമേ സര്‍വീസ് നടത്താവൂവെന്ന് ഡിജിസിഎ അറിയിപ്പില്‍ പറയുന്നു.

കോവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിയാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ ഏതാണ് ഒട്ടുമിക്ക മേഖലകളിലും പിന്‍വലിച്ചെങ്കിലും രാജ്യാന്തര വിമാന സര്‍വീസ് പഴയ പടി ആയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ