ധനകാര്യം

പുതിയ മാറ്റങ്ങൾ ഉടൻ അം​ഗീകരിക്കണം, അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഈ വെള്ളിയാഴ്ച ഡിലീറ്റാകും 

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പ് ആയ വാട്സാആപ്പ് തുടർന്നും ഉപയോ​ഗിക്കണമെങ്കിൽ ചില ഭേദ​​ഗതികൾ അം​ഗീകരിക്കണമെന്ന മുന്നറിയിപ്പുമായി കമ്പനി. സേവന നിബന്ധനകളിലും സ്വകാര്യതാ നയത്തിലും വരുത്തിയ മാറ്റങ്ങൾ ഉപഭോക്താക്കൾ അം​ഗീകരിച്ചില്ലെങ്കിൽ അക്കൗണ്ടുകൾ നഷ്ടമാകുമെന്നാണ് മുന്നറിയിപ്പ്. ദശലക്ഷകണക്കിന് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഈ ആവശ്യം ഉന്നയിച്ചുള്ള സന്ദേശം എത്തിക്കഴിഞ്ഞു. 

ഫെബ്രുവരി 8 നകം പുതിയ മാറ്റങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് നഷ്ടമാകുമെന്നാണ് അറിയിപ്പ്. ഉപഭോക്താക്കൾക്ക് ആപ്പ് വഴി ലഭിച്ച മെസേജിൽ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ഇതോടൊപ്പമുള്ള ലിങ്കുകളിൽ കയറുമ്പോൾ കൂടുതൽ വ്യക്തത ലഭിക്കും. ഇവിടെ ഉപയോക്താക്കളുടെ വിവരങ്ങൾ വാട്‌സ്ആപ്പ് ശേഖരിക്കുന്നതിലെയും പ്രോസസ്സ് ചെയ്യുന്നതിലെയും പ്രധാന മാറ്റങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പേരന്റ് കമ്പനിയായ ഫേസ്ബുക്കുമായുള്ള പങ്കാളിത്തവും പരാമർശിച്ചിട്ടുണ്ട്. 

വാട്സ്ആപ്പ് സേവനങ്ങൾ ഉപഭോക്താക്കൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴോ ആക്സസ് ചെയ്യുമ്പോഴോ ഉപയോഗിക്കുമ്പോഴോ ചില വിവരങ്ങൾ ശേഖരിക്കേണ്ടതായി വരുമെന്ന് പുതിയ പോളിസിയിൽ പറയുന്നു. ഫെബ്രുവരി എട്ട് മുതൽ പുതിയ നയം നിലവിൽ വരും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ