ധനകാര്യം

എസ്ബിഐ വീണ്ടും ഭവനവായ്പയുടെ പലിശ കുറച്ചു; പ്രോസസിംഗ് ഫീസ് പൂര്‍ണമായി ഒഴിവാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഭവനവായ്പയുടെ പലിശ വീണ്ടും കുറച്ചു. 30 ബേസിക് പോയന്റിന്റെ വരെ കുറവാണ് വരുത്തിയത്. പ്രോസസിംഗ് ഫീസ് പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്.

30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്ക് 6.80 ശതമാനമാണ് പലിശനിരക്ക്. 30 ലക്ഷത്തിന് മുകളിലുളള വായ്പകള്‍ക്ക് പലിശനിരക്ക് കൂടും. 6.95 ശതമാനമാണ് പലിശനിരക്ക്. രാജ്യത്തെ എട്ടു മെട്രോ നഗരങ്ങളില്‍ അഞ്ചു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

നിലവില്‍ വായ്പയെടുത്തവര്‍ക്കും ഇത് പ്രയോജനപ്പെടുത്താന്‍ കഴിയും. യോനോ ആപ്പ് വഴി വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പലിശനിരക്കില്‍ 5 ബേസിക് പോയന്റിന്റെ അധിക ആനുകൂല്യം ലഭിക്കും. സ്ത്രീകള്‍ക്കും സമാനമായ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'