ധനകാര്യം

ഗ്രൂപ്പ് ചാറ്റ് ലിങ്കുകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക!; മുന്നറിയിപ്പുമായി വാട്‌സ്ആപ്പ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആശങ്ക വര്‍ധിപ്പിച്ച് പ്രൈവറ്റ് ഗ്രൂപ്പ് ചാറ്റിലെ വിവരങ്ങള്‍ ചോരുന്നതില്‍ ഇടപെടലുമായി പ്രമുഖ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഗൂഗിള്‍ സെര്‍ച്ചില്‍ പ്രൈവറ്റ് ഗ്രൂപ്പ് ചാറ്റ് ലിങ്കുകള്‍ ലഭ്യമാകുന്നതാണ് ആശങ്കയ്ക്ക് കാരണം. സുരക്ഷാ വീഴ്ച ഒഴിവാക്കാന്‍ ഇത്തരം ചാറ്റുകളുടെ വിവരങ്ങള്‍ ചോരുന്നില്ല എന്ന് ഉറപ്പാക്കാന്‍ വാട്‌സ്ആപ്പ് ഗൂഗിളിനോട് ആവശ്യപ്പെട്ടു.  ഇതിന് പുറമേ പൊതു വെബ്‌സൈറ്റുകളില്‍ ഗ്രൂപ്പ് ചാറ്റ് ലിങ്കുകള്‍ പങ്കുവെയ്ക്കുന്നില്ല എന്ന് ഉപഭോക്താക്കള്‍ ഉറപ്പുവരുത്തണമെന്ന് വാട്‌സ്ആപ്പ് മാര്‍ഗനിര്‍ദേശം നല്‍കി.

പ്രൈവറ്റ് ഗ്രൂപ്പ് ചാറ്റുകളിലെ വിവരങ്ങള്‍ ചോരുന്നത് ഉപഭോക്താക്കള്‍ക്കിടയില്‍ ഉത്കണ്ഠ വര്‍ധിപ്പിച്ചിട്ടുണ്ട്. ഗൂഗിളില്‍ വെറുതെ തെരയുമ്പോള്‍ തന്നെ പ്രൈവറ്റ് ചാറ്റ് ഗ്രൂപ്പുകളില്‍ അംഗമാകാന്‍ സാധിക്കുന്നതാണ് സുരക്ഷാ പ്രശ്‌നം സൃഷ്ടിക്കുന്നത്. ഇതിന് സഹായകമായ നിലപാട് ഗൂഗിള്‍ സ്വീകരിക്കുന്നു എന്നതാണ് ആക്ഷേപത്തിന് കാരണം. ലിങ്കില്‍ പ്രവേശിക്കുന്നതിന് ദിശാസൂചിക നല്‍കുന്നത് ഗൂഗിള്‍ ആണ് എന്നതാണ് ആക്ഷേപത്തിന് കാരണം. ഈ പശ്ചാത്തലത്തിലാണ് ഇത്തരം ചാറ്റുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള  പഴുതുകള്‍ അടയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഗൂഗിളിനോട് വാട്‌സ്ആപ്പ് ആവശ്യപ്പെട്ടത്. നിലവില്‍ ഇത്തരം പഴുതുകള്‍ ഗൂഗിള്‍ നീക്കം ചെയ്തിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയി്‌ലാണ് ആദ്യമായി സുരക്ഷാ വീഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ചാറ്റ്. വാട്‌സ്ആപ്പ്. കോം എന്നത് ഗൂഗിളില്‍ തെരയുമ്പോള്‍ യുആര്‍എല്ലിന്റെ ഒരു ഭാഗം പ്രത്യക്ഷപ്പെടുന്നതാണ് സുരക്ഷാവീഴ്ച. ഇതിലൂടെ പ്രൈവറ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളിലേക്ക് എളുപ്പം പ്രവേശിക്കാന്‍ സാധിക്കുന്നു എന്നതാണ് വിമര്‍ശനം. ഇത്തരത്തില്‍ 4,70,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

2020 മാര്‍ച്ചില്‍ തന്നെ സുരക്ഷാ വീഴ്ച പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. പഴുതുകള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാട്‌സ്ആപ്പ് വക്താവ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍