ധനകാര്യം

സ്വകാര്യ ചാറ്റുകളെ ബാധിക്കില്ല; സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കുന്ന സന്ദേശങ്ങള്‍ സുരക്ഷിതമെന്ന് വാട്‌സ്ആപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിബന്ധനകളില്‍ കൂടുതല്‍ വ്യക്തത വരുത്തി കമ്പനി വീണ്ടും രംഗത്തെത്തി. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതുള്‍പ്പെടെ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ് വാട്‌സ്ആപ്പിന്റെ പുതിയ നിബന്ധനകളെന്ന ആരോപണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി വീണ്ടും വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുന്നത്. 

സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മറ്റുമയയ്ക്കുന്ന സന്ദേശങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. നിലവിലെ മാറ്റങ്ങള്‍ വ്യക്തിയുടെ സ്വകാര്യ ചാറ്റുകളെ ഒരുവിധത്തിലും ബാധിക്കില്ലെന്നും വാട്‌സ്ആപ്പ് ഉറപ്പ് നല്‍കുന്നു. 

വാട്‌സ്ആപ്പ് വരിക്കാരുടെ ഫോണ്‍ നമ്പര്‍, സ്ഥലം, മൊബൈല്‍ നെറ്റ്വര്‍ക്, ഏതൊക്കെത്തരം വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാണ്, ഏതൊക്കെ ബിസിനസ് അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തുന്നു, ഏതൊക്കെ വെബ്‌സൈറ്റുകള്‍ വാട്‌സ്ആപ്പ് വഴി ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങള്‍ വാട്‌സ്ആപ്പിന്റെ ഉടമകളായ ഫെയ്‌സ്ബുക്കുമായും ഇന്‍സ്റ്റഗ്രാം പോലെയുള്ള ഗ്രൂപ്പ് കമ്പനികളുമായും മറ്റ് ഇന്റര്‍നെറ്റ് കമ്പനികളുമായും പങ്കുവയ്ക്കുമെന്നായിരുന്നു പുതിയ നയത്തില്‍ പറഞ്ഞിരുന്നത്. 

എന്നാല്‍ ഇതിനെതിരെ ലോകമെങ്ങും വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. പലരും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ തേടി പോകാന്‍ തുടങ്ങിയതോടെ കമ്പനി ഇക്കാര്യത്തില്‍ നിലപാട് മാറ്റി നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഇപ്പോഴത്തെ വ്യക്തത വരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര