ധനകാര്യം

ട്രഷറി നിക്ഷേപങ്ങളുടെ പലിശ കുറച്ചു, ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ട്രഷറി നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചു. സ്ഥിര നിക്ഷേപത്തിനും ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കുമുള്ള പലിശ നിരക്ക് കുറച്ചിട്ടുണ്ട്. പുതിയ നിരക്ക് ഫെബ്രുവരി ഒന്നിനു നിലവില്‍ വരും. 

വാണിജ്യ ബാങ്കുകള്‍ ഉള്‍പ്പടെയുളള ധനകാര്യ സ്ഥാപനങ്ങള്‍ പലിശ നിരക്ക് കുറച്ചതോടെയാണ് നടപടിയെന്ന് ധനവകുപ്പ് വ്യക്തമാക്കി. രണ്ട് വര്‍ഷം വരെയുളള സ്ഥിര ട്രഷറി നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.40 ശതമാനമായി വെട്ടിക്കുറച്ചു. നേരത്തെ ഇത് 8.50 ആയിരുന്നു. രണ്ട് വര്‍ഷത്തിന് മുകളിലുളള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.50 ശതമാനമായിരിക്കും. 

46 ദിവസം മുതല്‍ 90 ദിവസം വരെയുളള നിക്ഷേപങ്ങളുടെ വാര്‍ഷിക പലിശ നിരക്ക് 6.50 ശതമാനത്തില്‍ നിന്ന് 5.40 ശതമാനമായി കുറച്ചു. 91 മുതല്‍ 180 ദിവസം വരെയുളള കലാവധിയിലേക്ക് നിക്ഷേപിക്കുന്നവയ്ക്ക് പലിശ നിരക്ക് 7.25 ശതമാനത്തില്‍ നിന്ന് 5.90 ശതമാനമായും 181 ദിവസം മുതല്‍ ഒരു വര്‍ഷം കാലാവധിയുളള നിക്ഷേപങ്ങളുടെ പലിശ നിരക്ക് എട്ട് ശതമാനത്തില്‍ നിന്ന് 5.90 ശതമാനമായും വെട്ടിക്കുറച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്