ധനകാര്യം

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 36,400 രൂപ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 200 രൂപയാണ് ഇന്നു കുറഞ്ഞത്. പവന്‍ വില 36,400 രൂപ. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4550 ആയി.

രണ്ടാഴ്ചക്കിടെ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ജൂണ്‍ ഒന്നിന് 36,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചക്കിടെ 480 രൂപയുടെ വ്യത്യാസം മാത്രമാണ് ഉണ്ടായത്. ജൂണ്‍ നാലിന് സ്വര്‍ണവില 36,400 രൂപയില്‍ എത്തിയിരുന്നു. ഈ നിലവാരത്തിലേക്കാണ് ഇന്ന് സ്വര്‍ണവില എത്തിയത്. 

ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.യുഎസ് ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണവായ്പ നയപ്രഖ്യാപനം വരാനിരിക്കുന്നതും സ്വര്‍ണത്തെ സ്വാധീനിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്