ധനകാര്യം

വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് ഓഫറുമായി ഇന്‍ഡിഗോ; ടിക്കറ്റ് നിരക്കില്‍ 10 ശതമാനം ഡിസ്‌ക്കൗണ്ട്, രാജ്യത്ത് ആദ്യം 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇളവുമായി പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ. പത്തുശതമാനം ഡിസ്‌ക്കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചത്. ആദ്യമായാണ് ഒരു വിമാന കമ്പനി ഇത്തരത്തില്‍ ഒരു ഓഫര്‍ മുന്നോട്ടുവെയ്ക്കുന്നത്. 

കോവിഡ് വാകസിന്റെ ആദ്യ ഡോസ് മാത്രം സ്വീകരിച്ചവര്‍ക്കും ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. അടിസ്ഥാന ടിക്കറ്റ് നിരക്കിന്റെ പത്തുശതമാനമാണ് ഡിസ്‌ക്കൗണ്ടായി അനുവദിക്കുക. 18 വയസിന് മുകളില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. ബുക്ക് ചെയ്യുന്ന സമയത്ത് ഇന്ത്യയിലായിരിക്കണമെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.

ഡിസ്‌ക്കൗണ്ട് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. വിമാനത്താവളത്തിലെ ചെക്ക്- ഇന്‍- കൗണ്ടറില്‍ ആരോഗ്യസേതു മൊബൈല്‍ ആപ്പിലെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് കാണിച്ചാലും മതിയെന്ന് പ്രസ്താവനയില്‍ പറയുന്നു. പരിമിതമായ യാത്രക്കാര്‍ക്ക് മാത്രമാണ് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുക. മറ്റു ഓഫറുകളുമായി ഇതിനെ കൂട്ടികുഴയ്ക്കരുതെന്നും പ്രസ്താവനയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും