ധനകാര്യം

അടുക്കളയും പൊള്ളും, ​ഗാർഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 96 രൂപയും വർധിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ​ഗാർഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 96 രൂപയുമാണ് കൂട്ടിയത്. ഇതോടെ ഗാർഹിക സിലിണ്ടറിന്റെ വില 826 രൂപയായി ഉയർന്നു. വാണിജ്യ സിലിണ്ടറി 1604 രൂപയാണ് ഇപ്പോഴത്തെ വില. നാലു ദിവസം മുൻപ് വർധനയുണ്ടായിരുന്നു.

30 ദിവസത്തിനിടെ പാചകവാതക വിലയിലുണ്ടായ നാലാമത്തെ വർധനയാണ് ഇത്. മൂന്ന് മാസത്തിൽ 226 രൂപയാണ് ​ഗാർഹിക സിലിണ്ടറിന് വർധിച്ചത്. ഫെബ്രുവരിയിൽ മാത്രം മൂന്ന് തവണയാണ് പാചകവാതക വില കൂട്ടിയത്. ഫെബ്രുവരി 25ന് 25 രൂപ കൂട്ടിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 100 രൂപയോളം രൂപ വർധിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം