ധനകാര്യം

കോവിഡ് കാലം സമ്പന്നര്‍ക്ക് തടസ്സമായില്ല, ആഴ്ചയില്‍ ഇന്ത്യയില്‍ സൃഷ്ടിച്ചത് രണ്ട് ശതകോടീശ്വരന്മാരെ വീതം; പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡിനിടയിലും ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ധിക്കുന്നു. കോവിഡ് പിടിമുറുക്കിയ 2020ല്‍ 55 പേരാണ് പുതുതായി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമതാണെന്ന് ഹുറുണ്‍ ആഗോള സമ്പന്ന രാജ്യങ്ങളുടെ പട്ടിക വ്യക്തമാക്കുന്നു.

നിലവില്‍ രാജ്യത്ത് 177 ശതകോടീശ്വരന്മാരാണ് ഉള്ളത്. വിദേശത്തുള്ള ഇന്ത്യക്കാരെ കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് 209 വരും. 100 കോടി ഡോളറിനേക്കാള്‍ വരുമാനമുള്ളവരാണ് പട്ടികയിലുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍. ഏഷ്യയിലെ രണ്ടാമത്തെ കോടീശ്വരനായ മുകേഷ് അംബാനി, ആഗോള റാങ്കില്‍ എട്ടാം സ്ഥാനത്താണെന്നും ഹുറുണ്‍ സമ്പന്ന പട്ടിക പറയുന്നു. 8300 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.

കഴിഞ്ഞ ദശാബ്ദത്തില്‍ ഏറ്റവും കൂടുതല്‍ സമ്പത്ത് വര്‍ധിച്ചത് 2020ലാണ്. ഓഹരി വിപണിയിലെ അനുകൂല സാഹചര്യമാണ് ഇതിന് കരുത്ത് പകര്‍ന്നത്. ആഴ്ചയില്‍ രണ്ടു ശതകോടീശ്വരന്മാര്‍ എന്ന നിലയിലാണ് കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ സമ്പന്നര്‍ ഉദയം ചെയ്തത്. ഓരോ രണ്ടുദിവസം കൂടുമ്പോഴും മൂന്ന് ശതകോടീശ്വരന്മാര്‍ എന്നതായിരുന്നു ആഗോള ശരാരശി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം