ധനകാര്യം

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍; സ്റ്റാറ്റസ് ഇടുമ്പോഴും വിഡിയോ അയക്കുമ്പോഴും എഡിറ്റ് ഓപ്ഷന്‍ 

സമകാലിക മലയാളം ഡെസ്ക്


ന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പ്രയോജനകരമായ പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. വിഡിയോകള്‍ അയക്കുമ്പോള്‍ അവ എഡിറ്റ് ചെയ്യാന്‍ ഇനിമുതല്‍ അവസരമുണ്ടാകും. വിഡിയോകള്‍ക്ക് ശബ്ദം വേണ്ട എന്നുണ്ടെങ്കില്‍ അത് മ്യൂട്ട് ചെയ്ത് അയക്കാമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രയോജനം. 

ഷൂട്ട് ചെയ്യുന്ന വിഡിയോകള്‍ക്കൊപ്പം അപ്രതീക്ഷിതമായി കയറിവരുന്ന ശബ്ദം ഒഴിവാക്കാനുള്ള ഫീച്ചര്‍ ഭൂരിഭാഗം വാട്‌സ്ആപ്പ് ഉപയോക്താക്കളും ആഗ്രഹിച്ചിരുന്നതാണ്. ട്വിറ്ററിലൂടെയാണ് ഈ പുതിയ ഫീച്ചറിനെക്കുറിച്ച് വാട്‌സ്ആപ്പ് പുറത്തുവിട്ടത്. ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനിലാണ് ഈ മാറ്റം ലഭിക്കുക. പ്ലേ സ്റ്റോറില്‍ എത്തി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്താലും ഫീച്ചര്‍ ഉപയോഗിക്കാനാകും. 

ആര്‍ക്കാണോ വിഡിയോ അയക്കേണ്ടത് അവരുടെ ചാറ്റ് ആപ്പില്‍ തുറന്നശേഷം അയക്കേണ്ട വിഡിയോ തിരഞ്ഞെടുക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ എഡിറ്റ് ചെയ്യാനുള്ള പുതിയൊരു ഐക്കണ്‍ കാണാന്‍ കഴിയും. ഇവിടെ നിന്ന് മ്യൂട്ട് ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ വിഡിയോയിലെ ശബ്ദം പൂര്‍ണ്ണമായും ഡിലീറ്റ ആകും. വിഡിയോയില്‍ ഇമോജിയും ടെക്‌സ്റ്റുമൊക്കെ ചേര്‍ക്കാനുള്ള അവസരവും ഇവിടെയുണ്ട്. വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുമ്പോഴും ഗ്രൂപ്പുകളിലേക്ക് വിഡിയോ അയക്കുമ്പോഴുമെല്ലാം ഈ പുതിയ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു