ധനകാര്യം

വരുന്നു, ഇന്ത്യയുടെ സ്വന്തം പ്ലേ സ്റ്റോര്‍; ഗൂഗിളിനും ആപ് സ്റ്റോറിനും ബദല്‍ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗൂഗിളിന്റെ പ്ലേ സ്റ്റോറിന് സമാനമായി തദ്ദേശീയമായി ആപ് സ്റ്റോര്‍ വികസിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. തദ്ദേശീയമായി ആപ് സ്റ്റോര്‍ വികസിപ്പിക്കുന്നതിനെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര ഐടിവകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ പറഞ്ഞു.

തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആപ് സ്റ്റോറാണ് മൊബൈല്‍ സേവാ ആപ്പ് സ്റ്റോര്‍. വിവിധ സേവനങ്ങള്‍ നല്‍കുന്ന 965 ആപ്പുകളാണ് ഇതില്‍ ലഭ്യമാകുന്നത്. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ടാണ് മന്ത്രി തദ്ദേശീയമായി ആപ് സ്റ്റോര്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചത്.

ആപ് സ്റ്റോര്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രത്തിന്റേത്. നിലവില്‍ മറ്റു സേവനദാതാക്കളുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ആപ് സേവനം ലഭ്യമാക്കുന്ന ഹോസ്റ്റ് ആപ്പ് രീതിയാണ് നിലവില്‍ കമ്പനികള്‍ പിന്തുടരുന്നത്. ഇതിന് കേന്ദ്രസര്‍ക്കാര്‍ വേണ്ട പ്രോത്സാഹനം കമ്പനികള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ തദ്ദേശീയമായി ആപ് സ്റ്റോര്‍ വികസിപ്പിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുന്നതെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

നിലവില്‍ ഗൂഗിള്‍, ആപ്പിള്‍ സ്റ്റോറുകളെയാണ് മുഖ്യമായി ആശ്രയിക്കുന്നത്.ഇത് നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രവിശങ്കര്‍ പ്രസാദ്. തദ്ദേശീയമായി ഒരു പ്ലേ സ്റ്റോര്‍ വികസിപ്പിക്കുന്നതിന്റെ സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. അല്ലെങ്കില്‍ സര്‍ക്കാര്‍, സ്വകാര്യ ആപ്പുകള്‍ക്കായി പ്രത്യേക ആപ് സ്റ്റോര്‍ വികസിപ്പിക്കാന്‍ സാധിക്കുമോ എന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു