ധനകാര്യം

സ്വര്‍ണ വില ചാഞ്ചാട്ടം തുടരുന്നു; പവന് ഇന്ന് 120 രൂപ കൂടി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 33,800 രൂപയായി. 

ഗ്രാമിന് 15 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് 4,225 ആയി. 

അഞ്ചു ദിവസം തുടര്‍ച്ചയായി മാറ്റമില്ലാതെ നിന്ന സ്വര്‍ണ വില 18ാം തീയതി 160 രൂപ കൂടിയപ്പോള്‍ ഇന്നലെ 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഇന്ന് പവന് 120 രൂപയുടെ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.  

കഴിഞ്ഞ ഏതാനും ആഴ്ചകളായി കൂടിയും കുറഞ്ഞും ചാഞ്ചാട്ടത്തിലാണ് സ്വര്‍ണ വില. ഇതു തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു