ധനകാര്യം

സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 280 രൂപ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 33,520 രൂപയായി. ഗ്രാം വില 15 രൂപ കുറഞ്ഞ് 4190രൂപയില്‍ എത്തി.

കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. 33,800 രൂപ ആയിരുന്നു ശനിയാഴ്ചത്തെ വില .  രണ്ടുദിവസത്തിനിടെ 280 രൂപയാണ് സ്വര്‍ണവിലയില്‍ കുറഞ്ഞത്.

സംസ്ഥാനത്ത് സ്വര്‍ണ വില ഏതാനും ആഴ്ചകളായി ചാഞ്ചാട്ടത്തിലാണ്. മാസത്തിന്റെ തുടക്കത്തില്‍ 34,440ല്‍ എത്തിയ വില നാലു ദിവസം പിന്നിട്ടപ്പോഴേക്കും മാസത്തെ കുറഞ്ഞ നിരക്കായ 33,160ല്‍ എത്തി. തുടര്‍ന്നുള്ള ദിവസങ്ങളിലും ഏറിയും കുറഞ്ഞുമാണ് വില രേഖപ്പെടുത്തിയത്.

സ്വര്‍ണം വരുംദിവസങ്ങളിലും സ്ഥിരത പ്രകടിപ്പിക്കാനുള്ള സാധ്യതയില്ലെന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും