ധനകാര്യം

ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്: വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് തുടങ്ങിയ വാഹന രേഖകളുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

രേഖകളുടെ കാലാവധി നീട്ടുന്നതായി അറിയിച്ചുകൊണ്ട് സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര റോഡ് ഗതാഗത വകുപ്പ് കത്തയച്ചു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെയും കാലാവധി നീട്ടിയിട്ടുണ്ട്. രേഖകളുടെ കാലാവധി നേരത്തെ നാലു തവണ കേന്ദ്ര സര്‍ക്കാര്‍ നീട്ടിനല്‍കിയിരുന്നു. 

ഫെ്ബ്രുവരി ഒന്നിന് കാലാവധി അവസാനിക്കുന്ന രേഖകള്‍ ജൂണ്‍ 30 വരെ കാലാവധി ഉള്ളവയായി കണക്കാക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അറിയിപ്പില്‍ എടുത്തു പറയുന്നുണ്ട്. രേഖകളുടെ കാലാവധിയുടെ പേരില്‍ ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്ന് കത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം