ധനകാര്യം

ഇനിയും ചെയ്തിട്ടില്ലെങ്കിൽ ഏപ്രിൽ ഒന്നു മുതൽ പാൻ കാർഡ് പ്രവർത്തിക്കില്ല

സമകാലിക മലയാളം ഡെസ്ക്

നിങ്ങളുടെ പാൻ കാർഡും ആധാറുമായി ഇതുവരേയും ബന്ധിപ്പിച്ചില്ലേ? ചെയ്തിട്ടില്ലെങ്കിൽ ഏപ്രിൽ 1 മുതൽ പാൻ കാർഡ് പ്രവർത്തിപ്പിച്ചേക്കില്ല. ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അന്തിമ തീയതി 2021 മാര്‍ച്ച് 31 വരെയാണ്. കൂടാതെ പിഴയും നൽകേണ്ടി വരും. പത്ത് തവണയോളം ഇതുവരെ തീയതി പല ഘട്ടങ്ങളിലായി നീട്ടി നല്‍കിയതിനാൽ ഇനിയും സമയം നീട്ടി ലഭിച്ചേക്കില്ല. 

രാജ്യത്ത് ഇനിയും ആധാറുമായി ബന്ധിപ്പിക്കാനുള്ള പാന്‍കാര്‍ഡുകളുടെ എണ്ണം 17 കോടിയാണ്. ആദായ നികുതി വകുപ്പിന്റെ കണക്കനുസരിച്ച് ഇതുവരെ 30.75 കോടി പാന്‍ കാര്‍ഡുകളാണ് കഴിഞ്ഞ ജനുവരി ഏഴു വരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്. പറഞ്ഞ തീയതിക്കകം ബന്ധിപ്പിക്കല്‍ നടന്നിട്ടില്ലെങ്കില്‍ അത്തരം പാന്‍ നമ്പറുകള്‍ തത്കാലത്തേയ്ക്ക് പ്രവര്‍ത്തന രഹിതമാകും. ഐ ടി ആക്ട് സെക്ഷന്‍ 272 ബി അനുസരിച്ച് 10,000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റവുമാണിത്.

കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ വാഹനങ്ങളുടെ വാങ്ങല്‍, വില്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയടക്കം 18 സാമ്പത്തിക ഇടപാടുകള്‍ നടക്കാതാവും. പിന്നീട് എപ്പോഴാണോ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് അന്നു മുതല്‍ നിലവിലുണ്ടായിരുന്ന പാന്‍ നമ്പര്‍ പുനഃ സ്ഥാപിക്കപ്പെടും. നേരത്തെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 വരെയായിരുന്നു ഇതിന് അനുവദിച്ചിരുന്ന സമയം. പിന്നീട് കോവിഡ് വൈറസ് ബാധ അനിയന്ത്രിതമാ യതോടെ ഇത് ജൂണ്‍ 31 വരെ നീട്ടിയിരുന്നു. ഇതാണ് പിന്നീട് 2021 മാര്‍ച്ച് 31 വരെ നീട്ടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത