ധനകാര്യം

ഡിജിറ്റല്‍ സര്‍വീസുകള്‍ തടസ്സപ്പെടും; മുന്നറിയിപ്പുമായി എസ്ബിഐ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:ഇടപാടുകാര്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇന്ന് ( വെള്ളിയാഴ്ച) രാത്രി ഡിജിറ്റല്‍ സര്‍വീസ് തടസ്സപ്പെടുമെന്ന് എസ്ബിഐ അറിയിച്ചു. നിശ്ചിത മണിക്കൂറുകളില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ലെന്നും എസ്ബിഐയുടെ അറിയിപ്പില്‍ പറയുന്നു.

ഇന്ന് രാത്രി 10.15 മുതല്‍ പുലര്‍ച്ചെ 1.45 വരെയാണ് സര്‍വീസ് തടസ്സപ്പെടുക. മൂന്ന് മണിക്കൂറിനിടെ യോനോ, യോനോ ലൈറ്റ്, യുപിഐ സര്‍വീസുകള്‍ തടസ്സപ്പെടുമെന്ന് എസ്ബിഐയുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഡിജിറ്റല്‍ സര്‍വീസ് തടസപ്പെടുകയെന്നും എസ്ബിഐ അറിയിച്ചു. അസൗകര്യം നേരിടുന്നതില്‍ ഇടപാടുകാരോട് ഖേദം പ്രകടിപ്പിക്കുന്നതായും എസ്ബിഐയുടെ പ്രസ്താവനയില്‍ പറയുന്നു.

നിലവില്‍ 3.5 കോടി ഇടപാടുകാരാണ് യോനോ ഉപയോഗിക്കുന്നത്. എസ്ബിഐയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് യോനോ. പ്രതിദിനം 90ലക്ഷം പേരാണ് യോനോയില്‍ ലോഗിന്‍ ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം