ധനകാര്യം

വായ്പ നൽകിയതിന് ശേഷം ഭീഷണിപ്പെടുത്തൽ; ചൈനീസ് ആപ്ലിക്കേഷനുകളിൽ നിന്ന് 76 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: 76 കോടി രൂപയുടെ സ്വത്ത് ചൈനീസ് വായ്പ ആപ്ലിക്കേഷനുകളിൽ നിന്ന് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ലോക്ക്ഡൗൺ സമയം തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുക വഴി ചില ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇഡിയുടെ നടപടി. 

 കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി. 7 കമ്പനികൾക്കെതിരെയാണ് ഇഡി കേസെടുത്തത്. ഇതിൽ ചൈനീസ് നിയന്ത്രിത ഫിൻടെക് കമ്പനികളും ഇതിനോട് സഹകരിച്ച് പ്രവർത്തിക്കുന്ന മൂന്ന് ഇന്ത്യൻ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമുണ്ട്. 

ഫോൺ വഴി വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും കൈവശപ്പെടുത്തുകയും ബന്ധുക്കൾക്ക് വ്യാജ വക്കീൽ നോട്ടീസ് അയച്ച് ഭീഷണിപ്പെടുത്തുകയുമാണ് കമ്പനികൾ ചെയ്തിരുന്നത്. ഇതിൽ മനംനൊന്ത് ബാം​ഗ്ലൂർ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ആത്മഹത്യകൾ നടന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി