ധനകാര്യം

മുംബൈയില്‍ നൂറു കടന്ന് പെട്രോള്‍ വില; മെട്രോ നഗരങ്ങളില്‍ ആദ്യം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജ്യത്ത് പെട്രോള്‍ വില നൂറു കടക്കുന്ന ആദ്യ മെട്രോ നഗരമായി മുംബൈ. ഇന്നത്തെ 26 പൈസ വര്‍ധനയോടെ മുംബൈയില്‍ പെട്രോള്‍ വില 100.19 രൂപയായി. 

ഡീസല്‍ വിലയും ഏറ്റവും കൂടുതലുള്ള മെട്രോ നഗരം മുംബൈയാണ്. 92.17 രൂപയാണ് മുംബൈയിലെ ഡീസല്‍ വില. ഇന്ന് ഡീസലിന് 30 പൈസയുടെ വര്‍ധനയാനുണ്ടായത്. 

മഹാരാഷ്ട്രയിലെ തന്നെ വിദൂര നഗരങ്ങളിലും രാജസ്ഥാനിലും മധ്യപ്രദേശിലും നേരത്തെ പെട്രോള്‍ വില നൂറു കടന്നിരുന്നു. പ്രീമിയം പെട്രോളിന്  മുംബൈയില്‍ തന്നെ ദിവസങ്ങള്‍ക്കു മുമ്പേ വില നൂറിനു മുകളിലെത്തി. 

ഈ മാസം ഇത് പതിനഞ്ചാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.എറണാകുളത്ത് 93 രൂപ 84 പൈസയാണ് പെട്രോള്‍ വില. ആലപ്പുഴയില്‍ 94.32 രൂപയും കോഴിക്കോട് 94.24 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില. എറണാകുളത്തെ ഡീസല്‍ വില 89 രൂപ 21 പൈസയാണ്. ആലപുഴയില്‍ 89.67 രൂപയും കോഴിക്കോട് 89.63 രൂപയുമാണ് ഇന്നത്തെ ഡീസല്‍ വില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം