ധനകാര്യം

പെട്രോളിനും ഡീസലിനും 48 പൈസ കൂടി; ഒരു മാസത്തെ ഏറ്റവും ഉയർന്ന വർധന 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ധന വിലയിൽ ഇന്നും വർധന. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് ഇന്ന് വർധിച്ചത്. ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. 

ഇതോടെ കൊച്ചിയിൽ പെട്രോളിന് 109.43 രൂപയായി. ഡീസലിന് 103.28 രൂപയും. തിരുവനന്തപുരത്ത് പെട്രോൾ വില 111.77 രൂപയായി. ഡീസലിന് 105.36 രൂപയും. കോഴിക്കോട് പെട്രോൾ വില 110 രൂപയും ഡീസലിന് 103.42 രൂപയുമായി. 

ഞായറാഴ്ച പെട്രോൾ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടിയിരുന്നു. അതേസമയം രാജ്യത്ത് ചിലയിടങ്ങളിൽ പെട്രോൾ വില 120 രൂപ കടന്നു. രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് പെട്രോളിന് വില 121 രൂപയിലെത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്