ധനകാര്യം

മുകേഷ് അംബാനിയും കുടുംബവും ലണ്ടനിലേക്ക് താമസം മാറില്ല: പ്രചാരണം ‌തള്ളി റിലയൻസ് ഗ്രൂപ്പ്  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ഇന്ത്യയിലെ ഏറ്റവും ധനികനുമായ മുകേഷ് അംബാനിയും കുടുംബവും ലണ്ടനിലേക്ക് താമസം മാറ്റുന്നുവെന്ന പ്രചാരണം ‌അടിസ്ഥാനമില്ലാത്തതെന്ന് കമ്പനി. ലണ്ടനിലെ സ്റ്റോക്ക് പാർക്കിലേക്ക് താമസം മാറാൻ അംബാനി കുടുംബത്തിന് പദ്ധതിയുള്ളതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണവുമായി റിലയൻസ് ഗ്രൂപ്പ് രം​ഗത്തെത്തിയത്. 

സ്റ്റോക് പാർക്ക് എസ്റ്റേറ്റ് റിലയൻസ് ഏറ്റെടുത്തതിന് പിന്നാലെയാണ് അംബാനിയും കുടുംബവും ഇങ്ങോട്ടേക്ക് താമസം മാറ്റുന്നുവെന്ന റിപ്പോർട്ടുകളുണ്ടായത്. എന്നാൽ ചെയർമാനോ കുടുംബമോ ലണ്ടനിലേക്കോ മറ്റെവിടേക്കെങ്കിലുമോ താമസം മാറ്റാൻ ഒരു പദ്ധതിയും ഇല്ലെന്ന് ആർഐഎൽ വ്യക്തമാക്കി. സ്റ്റോക് പാർക്ക് എസ്‌റ്റേറ്റ് ഒരു 'പ്രീമിയർ ഗോൾഫിങ്, സ്പോർട്സ് റിസോർട്ട്' ആക്കി മാറ്റുക എന്ന ഉദ്ദേശത്തോടെയാണെന്ന് ഏറ്റെടുത്തതെന്നും റിലയൻസിന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു. സമൂഹമാധ്യമങ്ങളിലടക്കം അഭ്യൂഹം പ്രചരിക്കുന്ന പശ്ചാത്തലത്തിലാണു പ്രസ്താവനയെന്നും റിലയൻസ് അറിയിച്ചു.

ബക്കിങ്‌ഹാംഷെയറിൽ 300 ഏക്കർ സ്‌ഥലത്തുള്ള സ്‌റ്റോക് പാർക്ക് 592 കോടി രൂപയ്ക്ക് ഈ വർഷം ആദ്യമാണ് അംബാനി വാങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

ബാല വിവാഹം അധികൃതര്‍ തടഞ്ഞു; 16കാരിയെ വരന്‍ കഴുത്തറുത്ത് കൊന്നു

തോല്‍വി അറിയാതെ 49 മത്സരങ്ങള്‍; യൂറോപ്യന്‍ ലീഗില്‍ ബയര്‍ ലെവര്‍കൂസന്‍ പുതു ചരിത്രമെഴുതി; ഫൈനലില്‍

''അന്നു ഞാന്‍ ഒരാളുടെ ബ്ലാക്ക്‌മെയിലിങ്ങിനു വഴങ്ങിപ്പോയി''; ഉമ്മന്‍ ചാണ്ടി പറഞ്ഞു

ലാഭത്തില്‍ റിലയന്‍സിനെ മറികടന്ന് എസ്ബിഐ; വരുമാനം ഒരു ലക്ഷം കോടി കടന്നു