ധനകാര്യം

നിങ്ങള്‍ റിട്ടേണ്‍ സമര്‍പ്പിച്ചവരാണോ?, സൗജന്യമായി ചെയ്യാന്‍ സൗകര്യം ഒരുക്കി എസ്ബിഐ; ചെയ്യേണ്ടത് ഇത്രമാത്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എസ്ബിഐ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. യോനോ ആപ്പിലെ ടാക്‌സ്ടുവിന്‍ വഴി ഇത് ചെയ്യാമെന്ന്് എസ്ബിഐ അറിയിച്ചു.

യോനോ ആപ്പ് വഴി സൗജന്യമായി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് അഞ്ച് രേഖകളാണ് ആവശ്യം. പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോം- 16, നികുതി കിഴിവിന്റെ വിശദാംശങ്ങള്‍, നികുതി ഇളവ് ലഭിക്കുന്നതിനുള്ള നിക്ഷേപ രേഖകള്‍, ഇന്ററെസ്റ്റ് ഇന്‍കം സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയാണ് ആ രേഖകള്‍. എസ്ബിഐ യോന ആപ്പില്‍ ലോഗിന്‍ ചെയ്ത് കയറിയ ശേഷമാണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. 

ലോഗിന്‍ ചെയ്ത് കയറിയ ശേഷം ഷോപ്പ്‌സ് ആന്റ് ഓര്‍ഡര്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് ടാക്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ നിന്നാണ് ടാക്‌സ്ടുവിന്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കേണ്ടത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്

മാതൃഭൂമി ന്യൂസ് കാമറാമാൻ കാട്ടാന ആക്രമണത്തില്‍ മരിച്ചു

ഡോർട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ ഇന്ന് അറിയാം