ധനകാര്യം

കുതിച്ചുയര്‍ന്ന് ഇന്ധനവില ; പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന്  35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. 20 ദിവസം കൊണ്ട് ഡീസലിന് 5 രൂപ 50 പൈസയും പെട്രോളിന് 3 രൂപ 72 പൈസയുമാണ് കൂട്ടിയത്. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 105 രൂപ 45 പൈസയും ഡീസല്‍ ലിറ്ററിന് 99 രൂപ 04 പൈസയുമായി ഉയര്‍ന്നു. 

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 107 രൂപ 41 പൈസയായി. ഡീസല്‍ വില 100 രൂപ 96 പൈസയായും ഉയര്‍ന്നു. കോഴിക്കോട് പെട്രോള്‍ വില 105 രൂപ 57 പൈസയും ഡീസല്‍ വില 99 രൂപ 26 പൈസയുമായി ഉയര്‍ന്നു. 

ഇന്നലെയും പെട്രോള്‍, ഡീസല്‍ വില കൂട്ടിയിരുന്നു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് ഇന്നലെ വര്‍ധിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു