ധനകാര്യം

മുന്നില്‍ ജിയോ തന്നെ, ഓഗസ്റ്റില്‍ ആറരലക്ഷം വരിക്കാര്‍ കൂടി; തൊട്ടുപിന്നില്‍ എയര്‍ടെല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൊബൈല്‍ സേവനരംഗത്ത് പ്രമുഖ ടെലികോം കമ്പനിയായ ജിയോ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓഗസ്റ്റില്‍ 6.49 ലക്ഷം മൊബൈല്‍ വരിക്കാരെയാണ് ജിയോ പുതുതായി ചേര്‍ത്തത്. മുഖ്യ എതിരാളിയായ എയര്‍ടെലിന് ഇക്കാലയളവില്‍ 1.38 ലക്ഷം വരിക്കാരെ മാത്രമാണ് പുതുതായി കമ്പനിയുടെ ഭാഗമാക്കാന്‍ സാധിച്ചുള്ളൂ. 

മുന്നില്‍ ജിയോ തന്നെ

വൊഡഫോണിന് സ്വന്തം ഉപഭോക്താക്കള്‍ നഷ്ടപ്പെടുന്നത് തുടരുകയാണ്. എന്നാല്‍ മുന്‍ മാസത്തെ അപേക്ഷിച്ച് വരിക്കാരുടെ കൊഴിഞ്ഞുപോക്കിന്റെ അളവ് കുറവാണ് എന്ന ആശ്വാസത്തിലാണ് വൊഡഫോണ്‍ ഐഡിഎ. വൊഡഫോണിന് ഓഗസ്റ്റില്‍ 8.33 ലക്ഷം വരിക്കാരെയാണ് നഷ്ടമായത്. 

ജൂലൈയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്. ആറരലക്ഷം ഉപഭോക്താക്കളെ കൂടി കിട്ടിയതോടെ, ജിയോയുടെ വരിക്കാരുടെ എണ്ണം 44.38 കോടിയായി. 35.41 കോടി ഉപഭോക്താക്കളാണ് എയര്‍ടെല്‍ ഉപയോഗിക്കുന്നത്. വൊഡഫോണിന് 27.1 കോടി ഉപഭോക്താക്കളാണ് ഉള്ളതെന്ന് ട്രായിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം