ധനകാര്യം

ഫെയ്‌സ്ബുക്ക് ഇനി മെറ്റ, മാതൃ കമ്പനിയുടെ പേര് മാറ്റം പ്രഖ്യാപിച്ച് സക്കര്‍ബര്‍ഗ്‌

സമകാലിക മലയാളം ഡെസ്ക്

കാലിഫോര്‍ണിയ: മാതൃ കമ്പനിയുടെ പേരില്‍ മാറ്റം വരുത്തി ഫെയ്‌സ്ബുക്ക്. മെറ്റ എന്ന പേരിലായിരിക്കും കോര്‍പ്പറേറ്റ് ലോകത്ത് ഇനി കമ്പനി അറിയപ്പെടുക. എന്നാല്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നീ ആപ്പുകളുടെ പേരില്‍ മാറ്റമുണ്ടാകില്ല. 

ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള ആപ്പുകളുടെ ഉടമസ്ഥാവകാശമുള്ള മാതൃകമ്പനിയുടെ പേരിലാണ് മാറ്റം എന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ദുരുപയോഗങ്ങളിലെ പൊലീസ് നടപടികള്‍, അല്‍ഗരിതം തീരുമാനങ്ങള്‍, മാര്‍ക്കറ്റിങ് എന്നിവയുമായി ബന്ധപ്പെട്ട് മാതൃസ്ഥാപനത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് തടയാനാണ് പേര് മാറ്റം. 

ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കേസുകളും മറ്റും മാതൃകമ്പനിയെ ബാധിക്കുന്നത് തടയുകയാണ് ലക്ഷ്യം. നിലവില്‍ നമ്മുടെ ബ്രാന്‍ഡിന്റെ പേര് ഒരു ഉത്പന്നത്തിന്റെ പേരുമായി ബന്ധപ്പെട്ടിരിക്കുകയാണ്. നമ്മള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും ആ പേര് പ്രതിനിധീകരിക്കുന്നത് ഗുണം ചെയ്യില്ലെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

നവവധുവിനെ മര്‍ദിച്ച രാഹുലിനെതിരെ വധശ്രമത്തിന് കേസ്; അറസ്റ്റ് ഉടന്‍

കള്ളാ, നീ കവര്‍ന്നത് സ്വപനം കൂടിയാണ്...; കാനഡയില്‍ ജോലിക്ക് പോകാന്‍ യുവതി സൂക്ഷിച്ച രണ്ടരലക്ഷം മോഷണം പോയി

നാടന്‍ പാട്ട് കലാകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍

സംസ്ഥാനത്ത് ശക്തമായ മഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്