ധനകാര്യം

ശക്തികാന്ത ദാസ് ആര്‍ബിഐ ഗവര്‍ണറായി തുടരും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആര്‍ബിഐ ഗവര്‍ണര്‍ണറായി ശക്തികാന്ത ദാസിനെ വീണ്ടും നിയമിച്ചു. അദ്ദേഹത്തിന്റെ നിയമനം ഇന്നലെ ചേര്‍ന്ന കാബിനറ്റ് നിയമ സമിതി അംഗീകരിച്ചു. ഡിസംബര്‍ പത്തിനു കാലാവധി തീരാനിരിക്കെയാണ് നിയമനം. 

മൂന്നു വര്‍ഷം കൂടി കാലാവധി ലഭിക്കുന്നതോടെ സമീപകാലത്ത് ഏറ്റവും കൂടുതല്‍ കാലം ആര്‍ബിഐ ഗവര്‍ണര്‍ പദവിയില്‍ ഇരുന്നയാള്‍ എന്ന ഖ്യാദി ശക്തികാന്ത ദാസിനു ലഭിക്കും. ആര്‍ബിഐ ഗവര്‍ണര്‍ ആവുന്നതിനു മുമ്പ് വിവിധ സംസ്ഥാന സര്‍ക്കാരുകളിലും കേന്ദ്ര സര്‍ക്കാരിലും സുപ്രധാന പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ധനമന്ത്രാലയത്തില്‍ റവന്യൂ സെക്രട്ടറി ആയിരിക്കെയാണ് ആര്‍ബിആ ഗവര്‍ണറായി നിയമിതനായത്.

ധനമന്ത്രാലയത്തില്‍ ഇരിക്കെ എട്ടു കേന്ദ്ര ബജറ്റുകള്‍ തയാറാക്കുന്നതില്‍ ശക്തികാന്ത ദാസ് പങ്കാളിയായിട്ടുണ്ട്. പതിനഞ്ചാം ധനകാര്യ കമ്മിഷനിലും അംഗമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍