ഡബ്ലിൻ: വാട്സ് ആപ്പിന് 1946 കോടി രൂപ പിഴയിട്ട് അയർലാൻഡ്. അയർലൻഡിലെ ഡേറ്റ പ്രൈവസി കമ്മിഷണർ ആണ് പിഴ വിധിച്ചത്. സുതാര്യതയില്ലാതെ മറ്റു ഫെയ്സ്ബുക് കമ്പനികളുമായി വിവരങ്ങൾ പങ്കുവച്ചു എന്നാരാപിച്ചാണ് പിഴ.
2018 ലെ യൂറോപ്യൻ യൂണിയൻ ഡേറ്റ നിയമങ്ങളുടെ ലംഘനമാണ് വാട്സ് ആപ്പ് നടത്തിയതെന്ന് അധികൃതർ പറഞ്ഞു. എന്നാൽ പിഴ വിധിച്ച നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും അപ്പീൽ പോകുമെന്നും വാട്സ് ആപ്പ് വ്യക്തമാക്കി.
ഫെയ്‌സ്ബുക്കിന്റെ വരുമാനത്തിൽ നിന്ന് പിഴ ഈടാക്കണം എന്നാണ് നിർദേശം. ജൂലൈയിൽ സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് 886.6 മില്യൺ യൂറോ ആമസോണിന് പിഴയിട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ