ധനകാര്യം

ജിയോഫോൺ നെക്‌സ്റ്റ്  ഇന്നെത്തി‌ല്ല; പുറത്തിറക്കൽ നീട്ടി, ദീപാവലിക്ക് മുമ്പ് ലോഞ്ച് ചെയ്യുമെന്ന് കമ്പനി 

സമകാലിക മലയാളം ഡെസ്ക്

റിലയൻസ് ജിയോയുടെ ജിയോഫോൺ നെക്‌സ്റ്റ് സ്മാർട്‌ഫോൺ ഇന്ന് വിപണിയിലെത്തില്ല. ഫോൺ ദീപാവലിക്ക് മുമ്പ് പുറത്തിറക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാനം. വിനായക ചതുർഥി ദിനമായ ഇന്ന് പുറത്തിറക്കാനാണ്  ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ദീപാവലിക്ക് മുൻപായി ലോഞ്ച് ചെയ്യാൻ കമ്പനി തീരുമാനിച്ചതായി വ്യാഴാഴ്‌ച അർധരാത്രി പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു. ദീപാവലിയ്ക്ക് മുമ്പുള്ള ഉത്സവ സീസൺ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. 

ജിയോയും ഗൂഗിളും തമ്മിലുള്ള പങ്കാളിത്തത്തിലാണ് ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്‌ഫോണുകളിലൊന്നായി ജിയോ ഫോൺ നെക്‌സ്റ്റ് പ്രഖ്യാപിച്ചത്. ഫോണിന് 2 പതിപ്പുകളാണുണ്ടാവുക. 2ജിബി റാം/16 ജിബി ഇന്റേണൽ മെമ്മറി എന്നീ പ്രത്യേകതകളുള്ളതാണ് ആദ്യത്തേത്.  3 ജിബി റാം/32 ജിബി ഇന്റേണൽ മെമ്മറി എന്നിവയുള്ള   മോഡലാണ് രണ്ടാമത്തേത്. ആദ്യത്തേതിന് 3499 രൂപ വില പ്രതീക്ഷിക്കപ്പെടുമ്പോൾ രണ്ടാമത്തെ പതിപ്പിന് 4000 രൂപയിൽ താഴെയായിരിക്കും വില എന്നാണ് നി​ഗമനം. ഫോണിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 

ആൻഡ്രോയിഡ് 11 ഗോ എഡിഷൻ ഓഎസിലാണ് ജിയോ ഫോൺ നെക്‌സ്റ്റ് പ്രവർത്തിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ