ധനകാര്യം

സ്വർണവില വീണ്ടും കൂടി; പവന് 240 രൂപ വർധിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഉയർന്നു. 240 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 35,440 രൂപയായി. ​ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. 4430 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില.

കഴിഞ്ഞ ശനിയാഴ്ച മുതൽ നാലുദിവസം സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. 35,200 രൂപയായിരുന്നു വില. ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. മാസത്തിന്റെ തുടക്കത്തില്‍ 35,440 ആയിരുന്നു പവന്‍ വില. ഇതു പിന്നീട് 35,600 വരെ എത്തി. ഇതാണ് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില. 

35,600ല്‍നിന്ന് 80 രൂപ കുറഞ്ഞ് 35,520ൽ എത്തിയ വില വീണ്ടും രണ്ടു തവണയായി താഴ്ന്ന് 35,200ല്‍ എത്തുകയായിരുന്നു.ഈ മാസം സ്വര്‍ണ വിലയില്‍ കൂടുതല്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി