ധനകാര്യം

ഓഹരിവിപണി നാഴികക്കല്ലിന് അരികില്‍, സെന്‍സെക്‌സ് 60,000 പോയിന്റിലേക്ക്; റെക്കോര്‍ഡ് ഉയരത്തില്‍  

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ഓഹരിവിപണി അടുത്ത നാഴികക്കല്ലിന്റെ അരികില്‍. റെക്കോര്‍ഡ് ഉയരത്തിലാണ് ഇന്ന് ഓഹരിവിപണി ക്ലോസ് ചെയ്തത്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് ഉയര്‍ന്ന് എക്കാലത്തേയും റെക്കോര്‍ഡ് ഉയരത്തിലാണ്. 60,000 പോയിന്റ് എന്ന നാഴികക്കല്ല് പിന്നിടാന്‍ ഇനി ഏതാനും പോയിന്റുകള്‍ മാത്രം. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും സമാനമായ മുന്നേറ്റം കാഴ്ചവെച്ചു. 176 പോയിന്റ് ഉയര്‍ന്ന് 18,000 എന്ന സൈക്കോളജിക്കല്‍ ലെവലിലേക്ക് നീങ്ങുകയാണ് നിഫ്റ്റി. നിലവില്‍ 17,823 എന്ന റെക്കോര്‍ഡ് ഉയരത്തിലാണ് നിഫ്റ്റി.

ആഗോളവിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ ഓഹരിവിപണി കുതിച്ചത്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ മാറ്റം വരുത്തില്ല എന്നതടക്കം ആഗോളതലത്തില്‍ നിന്നുള്ള അനുകൂല വാര്‍ത്തകളാണ് ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചത്. പലിശനിരക്ക് റെക്കോര്‍ഡ് താഴ്ന്നനിലവാരത്തിന് അരികിലാണ്. ബാങ്ക് ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങള്‍, എണ്ണ, പ്രകൃതിവാതക കമ്പനികള്‍ എന്നിവയാണ് മുഖ്യമായി നേട്ടം ഉണ്ടാക്കിയത്.റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് ഉയര്‍ന്നത്.

വിപണിയില്‍ എല്ലാ സെക്ടറിലും ഓഹരി വാങ്ങിക്കൂട്ടലാണ് കൂടുതലായി ദൃശ്യമായത്. എച്ച്ഡിഎഫ്‌സി ലൈഫ്, ജിഎസ്ഡബ്ല്യൂ സ്റ്റീല്‍, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ടസ്,ഐടിസി എന്നിവയാണ് നഷ്ടം നേരിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി