ധനകാര്യം

ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു; പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില വർധനവ് തുടരുന്നു. ഇന്നും ഇന്ധന വില വർധിപ്പിച്ചു. പെട്രോൾ  ലിറ്ററിന് 87 പൈസയും ഡീസലിന്  84 പൈസയുമാണ് കൂട്ടിയത്. 

അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. തിരുവനന്തപുരത്ത് ഡീസൽ വില 100 രൂപ 98 പൈസയായി. പെട്രോൾ വില 114 രൂപ 14 പൈസയും. തിരുവനന്തപുരത്ത് ഡീസൽ വില 100 രൂപ 98 പൈസയായി. പെട്രോൾ വില 114 രൂപ 14 പൈസയും. കോഴിക്കോട് പെട്രോളിന് 112 രൂപ 32 പൈസ. ഡീസലിന് 99 രൂപ 31 പൈസയുമാണ് കൂട്ടിയത്. 

നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില അടിവെച്ച് അടിവെച്ച് ഉയരുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് നാല് മാസം ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടതിന് പിന്നാലെ ഇന്ധന വിലയിൽ വലിയ വർധനവാണ് ഉണ്ടാവുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു