ധനകാര്യം

സിഎന്‍ജിയുടെ വില വീണ്ടും കൂടി; മുംബൈയില്‍ ഒറ്റയടിക്ക് വര്‍ധിച്ചത് അഞ്ചുരൂപ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  രാജ്യത്ത് വീണ്ടും പ്രകൃതിവാതകത്തിന്റെ വില വര്‍ധിച്ചു. ഡല്‍ഹിയില്‍ സിഎന്‍ജി കിലോഗ്രാമിന് രണ്ടര രൂപയാണ് വര്‍ധിച്ചത്. മാര്‍ച്ച് മാസം മുതല്‍ ഇതുവരെ ഡല്‍ഹിയില്‍ സിഎന്‍ജി വിലയില്‍ 15 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 

നിലവില്‍ ഡല്‍ഹിയില്‍ ഒരു കിലോഗ്രാം സിഎന്‍ജിയുടെ വില 71.61 രൂപയാണ്. ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന മറ്റു നഗരങ്ങളിലും വില ഉയര്‍ന്നിട്ടുണ്ട്. നോയിഡയില്‍ 74.17 രൂപയായാണ് ഉയര്‍ന്നത്. കാന്‍പൂരില്‍ 83 രൂപ കടന്നു. ഗുരുഗ്രാമില്‍ 80 രൂപയോട് അടുത്താണ് സിഎന്‍ജി വില.

വ്യവസായനഗരമായ മുംബൈയില്‍ അഞ്ചുരൂപയാണ് വര്‍ധിച്ചത്. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതാണ് വില ഉയരാന്‍ കാരണമെന്ന് മഹാനഗര്‍ ഗ്യാസ് ലിമിറ്റഡ് അറിയിച്ചു. മുംബൈയില്‍ ഒരു കിലോഗ്രാം സിഎന്‍ജിയുടെ വില 72 രൂപയായാണ് ഉയര്‍ന്നത്. രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയും ഉയര്‍ന്ന നിലവാരത്തിലാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്