ധനകാര്യം

അത്യാധുനിക ഇലക്ട്രോണിക് കണ്‍ട്രോള്‍ സിസ്റ്റം; മാരുതി സ്വിഫ്റ്റിന്റെ സിഎന്‍ജി മോഡല്‍ വിപണിയില്‍, വിശദാംശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് സിഎന്‍ജി മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. വിഎക്‌സ് ഐ, ഇസഡ്എക്‌സ്‌ഐ എന്നിങ്ങനെ സ്വിഫ്റ്റ് എസ്-സിഎന്‍ജിയുടെ രണ്ട് വേരിയന്റുകളാണ് അവതരിപ്പിച്ചത്. 7.77 ലക്ഷം രൂപ മുതല്‍ 8.45 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.

മാരുതിയുടെ ഒന്‍പതാമത്തെ സിഎന്‍ജി മോഡലാണിത്.ആള്‍ട്ടോ, വാഗണ്‍ ആര്‍ തുടങ്ങിയ മോഡലുകളാണ് മറ്റു സിഎന്‍ജി വേര്‍ഷനുകള്‍. നിലവില്‍ ആഭ്യന്തര വിപണിയില്‍ 10 ലക്ഷം സിഎന്‍ജി വാഹനങ്ങള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. ഇന്‍ഷുറന്‍സ്, സര്‍വീസ് തുടങ്ങി എല്ലാ സേവനങ്ങളോടെ മാസം തോറും 16,499 രൂപ വീതം അടച്ച് വാഹനം സ്വന്തമാക്കാവുന്ന പദ്ധതിയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്്.

സ്വിഫ്റ്റ് സിഎന്‍ജി മോഡലിന് 30 കിലോമീറ്ററാണ് മൈലേജ്. 1.2 ലിറ്റര്‍ കെ സീരിസ് ഡ്യൂവല്‍ ജെറ്റ് ആണ് സ്വിഫ്റ്റ് സിഎന്‍ജിക്ക് കരുത്തുപകരുന്നത്. സ്വിഫ്റ്റ് സിഎന്‍ജി ഡ്യുവല്‍ വിവിടി പെട്രോള്‍ എഞ്ചിന്‍ 6000 ആര്‍പിഎമ്മില്‍ 77 ബിഎച്ച്പി കരുത്തും 4300 ആര്‍പിഎമ്മില്‍ 98.5 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ഒഴിവാക്കാന്‍ സഹായിക്കുന്ന അത്യാധുനിക ഇലക്ട്രോണിക് കണ്‍ട്രോള്‍ സിസ്റ്റമാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്