ധനകാര്യം

സാംസങ്ങിന്റെ തലപ്പത്ത് ആദ്യമായി വനിത; സ്ഥാപക കുടുംബത്തിന്റെ പുറത്ത് നിന്ന് ഒരാള്‍ ആദ്യം

സമകാലിക മലയാളം ഡെസ്ക്

സിയോള്‍: ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് ഇലക്ട്രോണിക്‌സിന്റെ മൊബൈല്‍ ബിസിനസ് ഇനി വനിത നയിക്കും. വനിതാ എക്‌സിക്യൂട്ടീവ് ആയിരുന്ന ലീ യംഗ്-ഹീയെ കമ്പനിയുടെ ആഗോള മൊബൈല്‍ ബിസിനസിന്റെ പ്രസിഡന്റ് പദവിയിലേക്ക് ഉയര്‍ത്തി സ്ഥാനക്കയറ്റം നല്‍കി. ആഗോളതലത്തില്‍ മൊബൈല്‍ ബിസിനസ് കൈകാര്യം ചെയ്യുന്ന വിഭാഗമായ ഗ്ലോബല്‍ മാര്‍ക്കറ്റിങ് സെന്റര്‍ ഫോര്‍ സാംസങ് ഡിവൈസ് എക്‌സ്പീരിയന്‍സിന്റെ തലപ്പത്താണ് ലീ യംഗ്-ഹീയെ അവരോധിച്ചത്.

സാംസങ് ഇലക്ട്രോണിക്‌സിലെ ആദ്യ വനിതാ പ്രസിഡന്റാണ് ലീ യംഗ്-ഹീ. സ്ഥാപക കുടുംബത്തിന്റെ പുറത്തുനിന്നാണ് ലീ യംഗ്- ഹീ ഉയര്‍ന്ന പദവിയില്‍ എത്തിയത്. ദക്ഷിണ കൊറിയയിലെ മുന്‍നിര കോര്‍പ്പറേറ്റ് കമ്പനികളില്‍ ഒന്നാണ് സാംസങ്.

2007ലാണ് ലീ യംഗ്-ഹീ കമ്പനിയില്‍ ചേരുന്നത്. 2012ല്‍ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചു. നിലവില്‍ സാംസങ് ഗ്രൂപ്പില്‍ ഏഴ് പ്രസിഡന്റുമാരാണ് ഉള്ളത്. ഇതില്‍ ഒരാളാണ് ലീ യംഗ്- ഹീ. ലീ ജേ- യോങ് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പദവിയില്‍ എത്തിയതിന് പിന്നാലെ ആദ്യമായാണ് ചെറിയ തോതില്‍ തലപ്പത്ത് മാറ്റം കൊണ്ടുവന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു