ധനകാര്യം

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഡോളറിനെതിരെ 20 പൈസയുടെ നഷ്ടം 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്ന് വിനിമയത്തിന്റെ തുടക്കത്തില്‍ 20 പൈസയുടെ നഷ്ടമാണ് രൂപ രേഖപ്പെടുത്തിയത്. 82 രൂപ 71 പൈസ എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.

ആഭ്യന്തര വിപണിയില്‍ നിന്നുള്ള വിദേശ ഫണ്ടിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കാണ് പ്രധാനമായി രൂപയുടെ മൂല്യത്തെ ബാധിച്ചത്. എന്നാല്‍ ഓഹരി വിപണിയിലെ അനുകൂല സാഹചര്യം രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നത് ഒഴിവാക്കിയെന്ന് വിദഗ്ധര്‍ പറയുന്നു.

ഇന്നലെ 23 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 82 രൂപ 51 പൈസ എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വിനിമയം അവസാനിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി