ധനകാര്യം

ജനുവരി ഒന്നുമുതല്‍ ആയിരം രൂപയുടെ നോട്ട് തിരികെ വരും?; സത്യാവസ്ഥ- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജനുവരി ഒന്നുമുതല്‍ ആയിരം രൂപയുടെ നോട്ട് തിരികെ വരുമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം. ഇത് വ്യാജമാണെന്നും ഇതില്‍ വീണ് പോസ്റ്റുകള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആയിരം രൂപയുടെ നോട്ട് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായാണ് അന്ന് നോട്ട് നിരോധിച്ചത് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. നിരോധിച്ച ആയിരം രൂപയുടെ നോട്ട് ജനുവരി ഒന്നുമുതല്‍ തിരികെ വരുമെന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. ഇതിന് പുറമേ 2000 രൂപയുടെ നോട്ട് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായും ഇത്തരം സാമൂഹിക മാധ്യമ പോസ്റ്റുകളില്‍ പറയുന്നു.

ഇത്തരം പ്രചാരണങ്ങളില്‍ വീണുപോകരുതെന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. ആയിരം രൂപയുടെ നോട്ട് ജനുവരി ഒന്നിന് തിരികെ വരുമെന്നും 2000 രൂപയുടെ നോട്ട് നിരോധിക്കുമെന്ന തരത്തിലുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. ഇത് വ്യാജമാണ്. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ മറ്റുള്ളവരിലേക്ക് പങ്കുവെയ്ക്കരുതെന്നും പിഐബി ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്‍കി. ഇതിന് പുറമേ 2000 രൂപയുടെ നോട്ട് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും പിഐബി അറിയിച്ചു. 2000 രൂപയുടെ പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഈ പ്രചാരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

'ഞാനെന്റെ സുഹൃത്തിന് വേണ്ടി പോയി'; കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി അല്ലു അര്‍ജുന്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലയാളി കുടിച്ചത് 19,088 കോടിയുടെ മദ്യം, റെക്കോര്‍ഡ്

ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ കവിത 'അപ്രിയ പ്രണയങ്ങള്‍'

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സമരം; യാത്രമുടങ്ങി, കുടുംബത്തെ അവസാനമായി കാണാനാകാതെ പ്രവാസി മരണത്തിന് കീഴടങ്ങി