ധനകാര്യം

വിമാന ഇന്ധന വില കുത്തനെ ഉയര്‍ന്നു; സര്‍വകാല റെക്കോര്‍ഡ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിമാന ഇന്ധനത്തിന്റെ വില (എടിഎഫ്) എണ്ണക്കമ്പനികള്‍ കുത്തനെ ഉയര്‍ത്തി. 8.5 ശതമാനത്തിന്റെ വര്‍ധനയാണ് വിലയിലുണ്ടായത്. ഒരു മാസത്തിനിടെ മൂന്നാമത്തെ വര്‍ധനയോടെ എടിഎഫ് സര്‍വകാല റെക്കോര്‍ഡില്‍ എത്തി.

കിലോലിറ്ററിന് 6743 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. പുതിയ വില 86,038 രൂപ. 2008 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ 71,028.26 രൂപയാണ് ഇതിനു മുമ്പ് എടിഎഫിനു രേഖപ്പെടുത്തിയ ഉയര്‍ന്ന വില. 

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ വര്‍ധനയാണ് എടിഎഫ് വില വര്‍ധനയ്ക്കു കാരണമെന്ന് എണ്ണ കമ്പനികള്‍ പറയുന്നു. ബ്രെന്റ് ക്രൂഡിന് 91.21 ഡോളര്‍ ആണ് ഇന്നത്തെ വില. 

ഡിസംബറില്‍ എടിഎഫിന് രണ്ടു തവണ വില കുറച്ചിരുന്നു. എന്നാല്‍ ഈ മാസം ഇതു മൂന്നാം തവണയാണ് കൂടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന