ധനകാര്യം

ഓഹരി വിപണിയില്‍ തകര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടര്‍ച്ചയായ അഞ്ചാം സെഷനിലും രാജ്യത്തെ ഓഹരി വിപണിയില്‍ തകര്‍ച്ച. ഉച്ചയോടെ സെന്‍സെക്‌സ് 1200 പോയന്റിലേറെ താഴ്ന്നു. നിഫ്റ്റിയില്‍ 4.2 ശതമാനത്തിന്റെ ഇടിവാണ് രാവിലെ രേഖപ്പെടുത്തിയത്. ആഗോളതലത്തിലെ പ്രവണതയാണ് ഇന്ത്യന്‍ വിപണിയിലും ദൃശ്യമായത്.

ഓട്ടോ, മെറ്റല്‍, ഐടി, ഫാര്‍മ, റിയാല്‍റ്റി, എഫ്എംസിജി, ക്യാപിറ്റല്‍ ഗുഡ്‌സ് തുടങ്ങിയ സൂചികകള്‍ 13ശതമാനം നഷ്ടംനേരിട്ടു. 

രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ 9 പൈസ താഴ്ന്ന് 74.52 രൂപ നിലവാരത്തിലെത്തി. ഓഹരി വിപണിയിലെ നഷ്ടവും അസംസ്‌കൃത എണ്ണവിലയിലെ വര്‍ധനവുമാണ് രൂപയെ ബാധിച്ചത്. 

അതേസമയം സ്വര്‍ണ വില മാറ്റമില്ലാതെ തുടര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി