ധനകാര്യം

കരുത്തുറ്റ ഹൈബ്രിഡ് ടെക്‌നോളജി; മാരുതിയുടെ ഇടത്തരം എസ് യുവി ഗ്രാന്റ് വിറ്റാര ഉടന്‍, ബുക്കിംഗ് ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉടന്‍ തന്നെ വിപണിയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്ന ഇടത്തരം എസ് യുവി വിഭാഗത്തിലെ ഗ്രാന്‍ഡ് വിറ്റാരയുടെ ബുക്കിംഗ് ആരംഭിച്ചതായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. 11,000 രൂപ നല്‍കി ഗ്രാന്‍ഡ് വിറ്റാരയുടെ പ്രീ ബുക്കിംഗ് നടത്താമെന്ന് കമ്പനി അറിയിച്ചു. ഇടത്തരം എസ് യുവി ശ്രേണിയിലെ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റൊസ്, ടാറ്റ ഹാരിയര്‍ തുടങ്ങിയ മോഡലുകളുമായി മത്സരിക്കാന്‍ ലക്ഷ്യമിട്ടാണ്് പുതിയ മോഡല്‍ മാരുതി അവതരിപ്പിക്കുന്നത്.

കരുത്തുറ്റ ഹൈബ്രിഡ് ടെക്‌നോളജിയാണ് പുതിയ മോഡലിന്റെ പ്രത്യേകത. ഇന്ധനക്ഷമതയാണ് ലക്ഷ്യം. കോംപാക്ട് എസ് യുവി ശ്രേണിയിലാണ് ഏറ്റവുമധികം മോഡലുകള്‍ ഉള്ളത്. ഇടത്തരം എസ് യുവി മോഡലുകള്‍ കുറവാണ്. അതിനാല്‍ വളര്‍ച്ചാ സാധ്യത കൂടുതലാണെന്ന് സെയില്‍സ്, മാര്‍ക്കറ്റിംഗ് വിഭാഗം സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യന്‍ സാഹചര്യങ്ങളുമായി ഒത്തുപോകുന്ന മോഡലാണ് അവതരിപ്പിക്കാന്‍ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 ഇടത്തരം എസ് യുവി സെഗ്മെന്റില്‍ മാരുതിക്ക് വിപണി വിഹിതം കുറവാണ്. പുതിയ മോഡല്‍ വരുന്നതോടെ ഇതില്‍ മാറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ജൂലൈ 20നാണ് ആഗോളതലത്തില്‍ വിറ്റാര അവതരിപ്പിക്കുന്നത്.ഓഗസ്റ്റില്‍ ഉല്‍പ്പാദനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. 

അടുത്ത ഉത്സവ സീസണോടെ വിപണിയില്‍ സജീവമാകാനാണ് ഉദ്ദേശിക്കുന്നത്. വാഹനത്തിന്റെ ഉള്‍ഭാഗത്ത് അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കുക. അടുത്തിടെയാണ് കോംപാക്ട് എസ് യുവി വിഭാഗത്തില്‍ ബ്രസ  മോഡല്‍ കമ്പനി അവതരിപ്പിച്ചത്. 7.99ലക്ഷത്തിനും 13.96 ലക്ഷം രൂപയ്ക്കും ഇടയിലാണ് എക്‌സ് ഷോറൂം വില.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''