ധനകാര്യം

22 ലക്ഷം ചതുരശ്ര അടി; വലിപ്പത്തില്‍ ഒന്നാമത്,  ലക്‌നൗ ലുലു മാള്‍ തുറന്നു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ലുലു മാള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ അഞ്ചാമത്തെ മാള്‍ ആണിത്.

ഇരുപത്തിരണ്ടു ലക്ഷം ചതുരശ്ര അടിയാണ് ലക്‌നൗ ലുലു മാളിന്റെ വിസ്തീര്‍ണം. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്റ്റ് തുടങ്ങിയവയെല്ലാം മാളിലുണ്ട്. 

പതിനഞ്ച് റെസ്റ്ററന്റുകള്‍, കഫേകള്‍, ഫുഡ്‌കോര്‍ട്ട്, 25 ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയവയാണ് ലക്‌നൗ ലുലു മാളിലെ ആകര്‍ഷണം. വെഡ്ഡിങ് ഷോപ്പിങ് ഏരിയ, ജ്വല്ലറി, പ്രീമിയം വാച്ച് ബ്രാന്‍ഡ് ഷോപ്പുകള്‍ എന്നിവയും ഉണ്ട്. 11 സ്‌ക്രീനുള്ള പിവിആര്‍ സൂപ്പര്‍പ്ലക്‌സ് ഈ വര്‍ഷം അവസാനത്തോടെ സജ്ജമാവും. 

യുപിയില്‍ വാരാണസി, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലും ലുലു മാള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്. ഗ്രേറ്റര്‍ നോയ്ഡയില്‍ 500 കോടിയുടെ ഭക്ഷ്യ സംസ്‌കരണ ഹബ് തുടങ്ങുമെന്നും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും