ധനകാര്യം

അമേരിക്കയില്‍ 41 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം; പലിശനിരക്ക് ഉയര്‍ത്തിയേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പണപ്പെരുപ്പനിരക്ക് 41 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ജൂണില്‍ പണപ്പെരുപ്പനിരക്ക് 9.1 ശതമാനമായാണ് ഉയര്‍ന്നത്. ഇതോടെ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യതയേറി.

കഴിഞ്ഞമാസം 8.6 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. ഇതാണ് 9.1 ശതമാനമായി ഉയര്‍ന്നതെന്ന് തൊഴില്‍ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1981ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പനിരക്കാണിത്. 

ഈ മാസം അവസാനം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ വായ്പാനയ അവലോകന യോഗം ഉണ്ട്.  ഇതില്‍ പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ വേണ്ടി പലിശനിരക്കില്‍ 75 ബേസിക് പോയന്റിന്റെ വരെ വര്‍ധന വരുത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ നിലയില്‍ വര്‍ധിപ്പിക്കുകയാണ് 28 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് വര്‍ധനയായി ഇത് മാറും. 

പലിശനിരക്ക് ഉയര്‍ത്തുന്നത് ഇന്ത്യ പോലെ അതിവേഗം വളരുന്ന രാജ്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കും. അമേരിക്കന്‍ കടപ്പത്ര വിപണിയില്‍ പലിശനിരക്ക് ഉയരുമെന്നതിനാല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് തുടരുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത് രൂപയുടെ മൂല്യശോഷണത്തിന് ഇടയാക്കിയേക്കുമെന്നും ഓഹരി വിപണിയെ ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു