ധനകാര്യം

അമേരിക്ക മാന്ദ്യത്തില്‍?; ആറുമാസമായി നെഗറ്റീവ് വളര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്ക  മാന്ദ്യത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ രണ്ടാം പാദത്തിലും ജിഡിപി ഇടിഞ്ഞതിനെ തുടര്‍ന്നാണ് അമേരിക്ക സാങ്കേതികമായി മാന്ദ്യത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഏപ്രില്‍- ജൂണ്‍ പാദത്തില്‍ 0.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ത്രൈമാസത്തില്‍ ജിഡിപി 0.9 ശതമാനം ചുരുങ്ങി. ജനുവരി- മാര്‍ച്ച് മാസത്തിലും വളര്‍ച്ചയില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. അന്ന് 1.6 ശതമാനമാണ് ജിഡിപി ചുരുങ്ങിയത്. തുടര്‍ച്ചയായി രണ്ടു പാദങ്ങളില്‍ ജിഡിപി വളര്‍ച്ച ഇടിഞ്ഞതോടെയാണ് അമേരിക്ക മാന്ദ്യത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

സ്വകാര്യ, പൊതു നിക്ഷേപം കുറഞ്ഞതാണ് ജിഡിപിയെ ബാധിച്ചതെന്നാണ് ബ്യൂറോ ഓഫ് ഇക്കണോമിക് അനാലിസിസ് വ്യക്കമാക്കുന്നത്. കഴിഞ്ഞദിവസവും പണപ്പെരുപ്പനിരക്ക് കുറയ്ക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് മുഖ്യപലിശനിരക്ക് വര്‍ധിപ്പിച്ചിരുന്നു. 75 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. സാമ്പത്തികരംഗത്തെ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ കടുത്ത നടപടികളാണ് സമ്പദ് വ്യവസ്ഥ ചുരുങ്ങാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു