ധനകാര്യം

നവംബറില്‍ 68,000 ഡോളര്‍, എട്ടു മാസം കൊണ്ടു പകുതിയായി; ബിറ്റ് കോയിന്‍ 18മാസത്തെ താഴ്ന്ന നിലയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്റെ മൂല്യത്തില്‍ തകര്‍ച്ച. 25,600 ഡോളറിലേക്കാണ് മൂല്യം താഴ്ന്നത്. 18 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്.

ആഗോളതലത്തില്‍ പണപ്പെരുപ്പനിരക്ക് ഉയരുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് ബിറ്റ് കോയിന്റെ മൂല്യത്തില്‍ പ്രതിഫലിച്ചത്. കഴിഞ്ഞവര്‍ഷം നവംബറില്‍ സര്‍വകാല റെക്കോര്‍ഡായ 68,000 ഡോളറിലേക്ക്  ബിറ്റ് കോയിന്റെ മൂല്യം ഉയര്‍ന്നിരുന്നു. പിന്നീട് മൂല്യം താഴുന്നതാണ് ദൃശ്യമായത്. അടുത്തകാലത്തായി 60 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ബിറ്റ് കോയിന്‍ 14,000 ഡോളര്‍ വരെ താഴാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ലോകത്തെ രണ്ടാമത്തെ ക്രിപ്‌റ്റോ കറന്‍സിയായ എഥീരിയത്തിന്റെ മൂല്യത്തിലും ഇടിവ് രേഖപ്പെടുത്തി. 1355 ഡോളറായാണ് മൂല്യം താഴ്ന്നത്. അടുത്തകാലത്തായി 40 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു