ധനകാര്യം

ഇലക്ട്രിക് സണ്‍റൂഫ്, സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍; പുതിയ ബ്രെസ്സ ഈ മാസം അവസാനം, ബുക്കിംഗ് ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ കോംപാക്ട് എസ് യുവി വിഭാഗത്തിലെ പ്രമുഖ മോഡലായ ബ്രെസ്സയുടെ പുതിയ പതിപ്പ് ഈ മാസം അവസാനം. ബ്രെസ്സയുടെ ബുക്കിംഗ് ആരംഭിച്ചതായി കമ്പനി അറിയിച്ചു.

ഒരുപാട് പുതിയ ഫീച്ചറുകളുമായാണ് ബ്രെസ്സയുടെ പുതിയ പതിപ്പ് വരുന്നത്. ഇലക്ട്രിക് സണ്‍റൂഫ് ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ രൂപകല്‍പ്പന ചെയ്ത പുതിയ ബ്രെസ്സയില്‍ യാത്രാ സൗകര്യത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. 

സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ഉള്‍പ്പെടെ യാത്ര സുഗമമാക്കുന്നതിനുള്ള നിരവധി പുതുമയേറിയ സംവിധാനങ്ങള്‍ ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. 11000 രൂപ മുന്‍കൂര്‍ അടച്ച് ബ്രെസ്സ ബുക്ക് ചെയ്യാമെന്ന് കമ്പനി അറിയിച്ചു.

2016ലാണ് ബ്രെസ്സ ആദ്യമായി അവതരിപ്പിച്ചത്. കോംപാക്ട് എസ് യുവി വിഭാഗത്തിലെ പ്രമുഖ മോഡലാണ് ബ്രെസ്സ. ആറുവര്‍ഷം കൊണ്ട് 7.5ലക്ഷം കാറുകളാണ് വിറ്റഴിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കൊടും ചൂട്, ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

വാര്‍ത്തകളില്‍ നിറയാനുള്ള അടവെന്ന് കരണ്‍: താരപുത്രനു വേണ്ടി തന്നെ ഒഴിവാക്കിയ അനുഭവം പറഞ്ഞ് രാജ്കുമാര്‍ റാവു

അവയവക്കടത്തു സംഘത്തിലെ മുഖ്യകണ്ണി നെടുമ്പാശ്ശേരിയില്‍ പിടിയില്‍