ധനകാര്യം

അദാനിക്ക് അറുപതാം പിറന്നാള്‍, 60,000 കോടി സംഭാവന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ അറുപതാം പിറന്നാളിനോട് അനുബന്ധിച്ച് അറുപതിനായിരം കോടി രൂപ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കാന്‍ കുടുംബത്തിന്റെ തീരുമാനം. അദാനി ഫൗണ്ടേഷനാണ് ഈ തുക വിനിയോഗിക്കുക. ഏഷ്യയിലെ ഏറ്റവും വലിയ ധനികരില്‍ മുന്‍നിരയിലുള്ളയാളാണ് ഗൗതം അദാനി.

ആരോഗ്യ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ രംഗത്തുമാണ് പ്രധാനമായും തുക ചെലവാക്കുകയെന്ന് അദാനി പറഞ്ഞു. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ചരിത്രത്തില്‍ ഇത്രയും വലിയ തുക ഒരു ഫൗണ്ടേഷന് കൈമാറുന്നത് ആദ്യമാണെന്നും ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ അദാനി പറഞ്ഞു. 

ആരോഗ്യം, വിദ്യാഭ്യാസം, സ്‌കില്‍ ഡെവലപ്‌മെന്റ് എന്നിവയില്‍ പിന്നാക്കം പോവുന്നത് ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യം നേടാന്‍ തടസ്സമാവും. ഈ മേഖലകളില്‍ സവിശേഷമായ ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്ന് ഗൗതം അദാനി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്

ബയേണിന്റെ തട്ടകത്തില്‍ അതിജീവിച്ച് റയല്‍, വിനിഷ്യസിന് ഇരട്ടഗോള്‍; 2-2 സമനില

സഞ്ചാരികളെ ഇതിലേ ഇതിലേ...; മൂന്നാർ പുഷ്പമേള ഇന്നുമുതൽ